അസോസിയേഷന്‍

കൊറോണക്കാലത്ത് കെറ്ററിംഗ് മലയാളികള്‍ തുടക്കമിട്ട ക്രിക്കറ്റ് ക്ലബ് യു കെ യിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകമായി


കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കെറ്ററിങ്ങിലേയും കോര്‍ബി യിലേയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് കേറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് (KMWA) സിബു ജോസെഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്രിക്കറ്റ് കളി കെറ്ററിംഗിലെ ക്രിക്കെറ്റ് പ്രേമികള്‍ക്ക് ആവേശമായി മാറുകയും പീറ്റര്‍ ബ്രോ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഓള്‍ യു കെ ക്രിക്കറ്റ് T20 Tournamentല്‍ 8 പ്രമുഖ ടീമുകളെ തറപറ്റിച്ച് തോല്‍വി അറിയാതെ കപ്പ് നേടി വിജയകോടി പാറിക്കുകയും ചെയ്തു .

ഈ ക്രിക്കറ്റ് മത്സരംകൊണ്ട് കെറ്ററിങ്ങില്‍ പുതിയതായി വന്ന അന്‍പതോളം പുതിയ ആളുകളെ പരസ്പരം പരിചയപ്പെടാനും അതോടൊപ്പം കെറ്ററിംഗ് മലയാളിസമൂഹത്തില്‍ കൂടുതല്‍ ഐക്യം രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് . (KMWA) പ്രസിഡന്റ് സിബു ജോസഫ് പറഞ്ഞു

ടീം മാനേജര്‍മാരായ സിബുവിന്റേയും, ഷിബുവിന്റേയും നേതൃത്വത്തില്‍ ശ്രീകുമാര്‍ ക്യാപ്റ്റനായും അരുണ്‍ വൈസ് ക്യാപ്റ്റനായും Sobin padavath , Jijo എന്നിവരെ പോലുള്ള മികച്ച കളിക്കാരെയും ഉള്‍പെടുത്തി നല്ലൊരു ടീം ഉണ്ടാക്കി. ചിട്ടയായ പരിശീലനത്തിലൂടെ Kettering & Corby Lions എന്ന ടീം രൂപപ്പെടുത്തി United Sports Club Peterborough യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് LGR All UK ക്രിക്കറ്റ് T20 Tournamentല്‍ ഒന്നാം സ്ഥാനത്തു എത്തിയത്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions