അസോസിയേഷന്‍

14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു


14രാജ്യങ്ങളില്‍ നിന്ന് 18വയസിനു താഴെയുള്ള ഗായികരെ അണിനിരത്തി കൊണ്ട് യുകെ മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ രചനയും സംഗീതവും നല്‍കിയ 'സ്നേഹമാം ഈശോയെ...' എന്ന ഗാനo ചരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയത്.

കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപ് അടക്കം 183ഗായകരെ കോര്‍ത്തിണക്കിയ ഈ മ്യൂസിക് ആല്‍ബം jesvinpadayattil official എന്ന youtube ചാനലിലൂടെ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അങ്കമാലി കറുകുറ്റി സ്വദേശിയായ ജെയിംസ് പടയാട്ടിലിന്റെയും ജെസ്സി ജെയിംസ്ന്റെയും മകനാണ് ജെസ്‌വിന്‍. ഏകസഹോദരി ജെസ്‌ലിന്‍. 12വര്‍ഷമായി യുകെയിലെ വര്‍ത്തിങ്ങില്‍ താമസിക്കുന്ന ജെസ്‌വിന്‍ 2014ല്‍ ആണ് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.

ഇതിനോടകം 15ല്‍ പരം ഗാനങ്ങള്‍ എഴുതാനും 40ഓളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ശ്രേയ ജയദീപ്, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, കെസ്റ്റര്‍, നജീം അര്‍ഷാദ്, മിഥില മൈക്കിള്‍, എലിസബേത് രാജു, ചിത്ര അരുണ്‍, ജോബി ജോണ്‍, അഭിജിത് കൊല്ലം തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന ഗായകര്‍ ജെസ്‌വിന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

ഓസ്ട്രേലിയ, കാനഡ, അയര്‍ലണ്ട്, കുവൈറ്റ്‌, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യു എ ഇ , ന്യൂ സിലാണ്ട്, അമേരിക്ക , യുകെ, ഇറ്റലി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ആണ് ഈ ഗാനത്തില്‍ പാടിയിരിക്കുന്നത്.

വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക് ചെയുക : https://youtu.be/KRbeRqzSeiI


https://m.facebook.com/story.php?story_fbid=660465588235551&id=100028163484051

പശ്ചാത്തലസംഗീതം : ഡെനി ഡെന്‍സില്‍ ഫെര്‍ണാണ്ടസ്,
പുല്ലാങ്കുഴല്‍ രാജേഷ് ചേര്‍ത്തല,
ഗിറ്റാര്‍ ജിന്റോ ചാലക്കുടി
മിക്സ്‌ & മാസ്റ്ററിങ് : ഫ്രാന്‍സിസ് കോള്ളന്നൂര്‍, ഗ്രാഫിക്സ് & എഡിറ്റിംഗ് വിജിത് പുല്ലൂക്കര എന്നിവരാണ് ഈ ഗാനത്തിന്റെ മറ്റു അണിയറ ശില്പികള്‍


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions