അസോസിയേഷന്‍

യുക്മ കേരളപിറവി ദിനാഘോഷങ്ങള്‍ നവംബര്‍ ഒന്നിന്; നൃത്ത-സംഗീത പരിപാടികളോടൊപ്പം മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലികളോടെ കാവ്യകേളിയും

നവംബര്‍ ഒന്നിന് കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോള്‍ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഉചിതമായ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്മ ഈ പ്രോഗ്രാമിലൂടെ ഒരുക്കുന്നത്.

യുക്മ ഫേസ്ബുക്ക് പേജില്‍ നവംബര്‍ ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ ലൈവായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് കലാ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകളുമായ് ഒത്ത് ചേരും. കാവ്യകേളിയും വൈവിധ്യമാര്‍ന്ന നൃത്ത-സംഗീത പരിപാടികളുമായി നിരവധി പ്രശസ്ത കലാകാരന്‍മാര്‍ പങ്ക് ചേരുമ്പോള്‍ ഏറെ ആസ്വാദ്യകരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.

പ്രതിഭാശാലികളായ ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായര്‍ തൊടുപുഴ, അനില്‍ കുമാര്‍ കെ പി, അയ്യപ്പശങ്കര്‍ വി എന്നിവരാണ് കാവ്യകേളിയില്‍ അണി നിരക്കുന്നത്. ശ്രീകാന്ത് നമ്പൂതിരിയാണ് കാവ്യകേളിയ്ക്ക് നേതൃത്വം നല്‍കുന്നത്.

ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ കേരളപിറവി ദിനാഘോഷം മലയാളികളുടെ ഒരു മഹാ ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

യു കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കലാ സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ദീപ നായരാണ് ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ യു കെയിലെ പ്രശസ്തമായ റെക്സ് ബാന്‍ഡിലെ റെക്സ് ജോസ് ആണ് ഒരുക്കുന്നത്. ഏവരേയും യുക്മ കേരളപിറവി ആഘോഷങ്ങളിലേക്ക് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions