പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത വ്യക്തിയാണ് മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ച ഓര്‍മ്മകളും ചെമ്മണ്ണൂരിനുണ്ട്. വെറും ഫുട്‌ബോളറായല്ല തോന്നിയതെന്നും ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാന്‍ അറിയാത്ത മനുഷ്യനാണ്. മറഡോണയോടുള്ള സ്‌നേഹവും ആരാധനയും കൂടിയെന്നും ബോബി വ്യക്തമാക്കുന്നു.
ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്നതിലപ്പുറം മറഡോണയുമായി അടുക്കാന്‍ സാധിച്ചതായും ബോബി പറഞ്ഞു. കോടികള്‍ സമ്പാദിച്ച ഫുട്‌ബോളര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് മറഡോണ. അക്കൗണ്ടില്‍ പണം കാണില്ലെന്നും ബോബി പറഞ്ഞു. പൈസയ്ക്കായി പിടിവാശിയില്ലാത്ത മനുഷ്യന്‍. വിയോഗത്തില്‍ അതിയായ വിഷമമുണ്ടെന്നും എംബസി വഴി സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്ത് അങ്ങോട്ട് പോകാന്‍ ശ്രമിക്കുകയാണെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.