ബിസിനസ്‌

ബ്രിട്ടനും യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് സാധ്യത തെളിഞ്ഞു, പൗണ്ടിന് കുതിപ്പ്, രൂപയ്‌ക്കെതിരെ നൂറിലേയ്ക്ക്

ഒരാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് സാധ്യത തെളിഞ്ഞെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൗണ്ടിന് കുതിപ്പ്, രൂപയ്‌ക്കെതിരെ നൂറിലേയ്ക്ക് അടുത്തിരിക്കുകയാണ്. 99.19 എന്ന നിലയിലെത്തി. അടുത്ത ദിവസങ്ങളില്‍ നൂറു പിന്നിടും എന്നാണ് റിപ്പോര്‍ട്ട്. ബ്രക്‌സിറ്റ് ഹിതപരിശോധന വരുന്നതിനു തൊട്ടു മുമ്പ് രൂപയ്‌ക്കെതിരെ നൂറിന് മുകളിലായിരുന്നു പൗണ്ട് നില. ഡോളറിനെതിരെ 2018 മെയ് മാസത്തിനു ശേഷമുള്ള മികച്ച നിലയിലാണ് പൗണ്ട്. 1.34 ആണ് ഡോളറിനെതിരെയുള്ള മൂല്യം.
യൂറോക്കെതിരെ 1.10 ആണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്‌നും ശനിയാഴ്ച വ്യാപാര ഇടപാടില്‍ കൈകോര്‍ക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇത് പൗണ്ടിനെയും വിപണിയെയും സ്വാധീനിച്ചു. അപ്രതീക്ഷിതമായി എത്തിയ കൊറോണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ പൗണ്ട് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച ഉണ്ടായി. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ് വരെയുണ്ടായി. രൂപയ്‌ക്കെതിരെ 86 എന്ന നിലയിലൈക്ക്‌ വീഴുകയും ചെയ്തിരുന്നു. കൊറോണ സാമ്പത്തിക, ബിസിനസ് ലോകത്തുണ്ടാക്കിയ ആശങ്കയും തിരിച്ചടികളും അനിശ്ചിതത്വവുമാണ് പൗണ്ടിനെയും വീഴ്ത്തിയത്.

ബ്രക്‌സിറ്റ്‌ തീരുമാനം വന്നപ്പോള്‍ പോലും പൗണ്ടിന് ഇത്ര തിരിച്ചടി ഉണ്ടായിരുന്നില്ല. പൗണ്ടിന്റെ വീഴ്ച പ്രവാസികള്‍ക്കും തിരിച്ചടിയായിരുന്നു . രാജ്യത്തു കൊറോണ കേസുകള്‍ കുതിച്ചുയരുകയും സാമ്പത്തിക മേഖല സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ 330 ബില്യണ്‍ പൗണ്ടിന്റെ അടിയന്തര പാക്കേജ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സമ്പദ്‌രംഗം. നാട്ടിലേയ്ക്ക് ഇനി പണമയക്കല്‍ കൂടുമെന്നാണ് പ്രതീക്ഷ.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions