അസോസിയേഷന്‍

ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്തച്ചുവടുകളുമായി സന്‍സ്‌കൃതി കലാകേന്ദ്രം ; ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാം വാരത്തിലേക്ക്


ചരിത്രവും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന 'മകര സംസ്‌കൃതി' എന്ന സംഗീത യാത്രയാണ് സ്വീഡനില്‍ നിന്നുള്ള 'സന്‍സ്‌കൃതി' കലാകേന്ദ്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാംവാരത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വിദേശത്ത് അരങ്ങേറുന്നവര്‍ണ്ണാഭമായ ഷോയാണിത്.

സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കലാസാംസ്‌കാരിക സംഘടനയാണ്‌സന്‍സ്‌കൃതി. 2015ല്‍ സ്ഥാപിതമായ കാലം മുതല്‍ സ്വീഡനില്‍ ഇന്ത്യന്‍ കലാ സംസ്‌കാരരികപാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധപരിപാടികളിലൂടെ ഇന്ത്യയെക്കുറിച്ചും ഭാരതീയ കലകളെക്കുറിച്ചും സ്വീഡനിലെ തദ്ദേശീയരിലേയ്ക്കുംമറ്റുള്ളവരിലേയ്ക്കും നിരവധി നല്ല ആശയങ്ങള്‍ എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ഇന്ത്യന്‍നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം, വിവിധ കലാരൂപങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് 'സന്‍സ്‌കൃതി'.

സന്‍സ്‌കൃതിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്യ ദത്ത മറ്റ് രണ്ട് സ്ഥാപകരോടൊപ്പം സംഘടനയുടെനേതൃസ്ഥാനം വഹിക്കുന്നു. കളേഴ്‌സ് ഓഫ് ഇന്ത്യ ട്രിയോളജി, ഭരത്?വര്‍ഷ്, ഉത്സവ് എന്നിവയുള്‍പ്പെടെ നിരവധിഷോകള്‍ അവര്‍ സൃഷ്ടിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2010 മുതല്‍ സ്റ്റോക്ക്‌ഹോമില്‍ സ്ഥിരതാമസമാക്കിയതോടെ അനന്യ ഇന്ത്യന്‍ എംബസിയില്‍ സ്ഥിരമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനൊപ്പം നിരവധി ഇന്ത്യന്‍ സംഘടനകളുടെയും പരിപാടികളുടെയും നടത്തിപ്പില്‍ ഏര്‍പ്പെട്ടു. പ്രശസ്ത ഗായികയും രണ്ട് കുട്ടികളുടെ അമ്മയുമായ അനന്യ ആക്‌സെഞ്ചറില്‍ മാനേജരായി ജോലി ചെയ്യുന്നു.

മുന്‍ മിസ് ഇന്ത്യ എത്‌നിക് കൊച്ചിന്‍ കലാഭവനില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കിയതുമായ സജിനി സജയ്‌സന്‍സ്‌കൃതിയിലെ നൃത്തസംവിധായകയും ഭരതനാട്യം നര്‍ത്തകിയുമാണ്.

ബ്രിസ്റ്റോളിലെ എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളും ചേര്‍ന്ന് 2010ലാണ് ബ്രിസ്‌ക BrisKA (Bristol Keralites Association) രൂപീകരിച്ചത്. ബ്രിസ്റ്റോളിലെ മിക്കവാറും എല്ലാ മലയാളികളും അസോസിയേഷന്റെഭാഗമാണ്. ബ്രിസ്‌കയുടെ ഭാഗമായ അസോസിയേഷനുകളിലൂടെ വിശാലമായ ബ്രിസ്റ്റോളിലെ മലയാളി കമ്മ്യൂണിറ്റിയിലേക്ക് പ്രവര്‍ത്തിക്കുന്നു. ബ്രിസ്റ്റോളിലെ മുഴുവന്‍ മലയാളികളേയും സംഘടിപ്പിച്ച് വര്‍ണ്ണാഭമായിനടത്തപ്പെടുന്ന ഓണാഘോഷം വളരെ വിപുലമായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണനടത്തപ്പെട്ട വിര്‍ച്ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായി ബ്രിസ്‌കയുടെ അംഗസംഘടനയായ Yate Malayalee Associationലെ കുട്ടികള്‍ ചെയ്ത മനോഹരമായ ബോളിവുഡ് ഡാന്‍സാണ് LIDFല്‍ അവതരിപ്പിക്കുന്നത്. ലൈവില്‍ വരുന്നത് ബ്രിസ്‌കയുടെ പ്രസിഡന്റ് ടോം ജേക്കബ് ആണ്.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിക്കുന്നത്. കൊച്ചിന്‍കലാഭവന്‍ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്‌മോള്‍ നിധിരി, ദീപാ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയകലാഭവന്‍ ലണ്ടന്‍ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടര്‍ വേവ്‌സ് , അലൈഡ് ഫൈനാന്‍സ് , ഷീജാസ് ഐടിമാള്‍കൊച്ചി , മെറാക്കി ബോട്ടിക് എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalabhavanlondon.com സന്ദര്‍ശിക്കുക.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions