അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ജോസഫ് നയിക്കും


യു കെയിലെ പ്രബലമായ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗം വെര്‍ച്ചല്‍ മീറ്റിങ്‌ലൂടെ നടന്നു. കഴിഞ്ഞ ഒരുവര്‍ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകള്‍ അംഗീകരിച്ചു. കോവിഡ് ബാധിച്ചു ആളുകള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തും 'പാടാം നമുക്ക് പാടാം' എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനധനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷന്‍ മത്സരം വിജയകരമായി നടത്താന്‍ കഴിഞ്ഞു കൂടാതെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടര്‍ന്നു അടുത്തവര്‍ഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു .

സെബാസ്റ്റ്യന്‍ ജോസഫ് പ്രസിഡണ്ടായും ,സോജന്‍ തോമസ് സെക്രെട്ടറിയായും ജോസ് മാത്യു ട്രഷറായും ചുമതലയേറ്റു കൂടതെ ഇവരോടൊപ്പം 16 അംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.

ഈ കോവിഡിന്റെ മഹാദുരന്തത്തില്‍ സമൂഹം കഷ്ട്ടപ്പെടുമ്പോള്‍ പോലും കഴിയുന്ന മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികള്‍ .നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു .

കഴിഞ്ഞ ഒരുവര്‍ഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവര്‍ നടത്തിയ പ്രവര്‍ത്തനത്തിനു പുതിയ പ്രസിഡണ്ട് നന്ദി അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions