അസോസിയേഷന്‍

ഇടതുമുന്നണി യുകെ ക്യാമ്പയിന്‍ കമ്മിറ്റി ഉല്‍ഘാടനം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും, റോഷി അഗസ്റ്റിന്‍ എം എല്‍എ മുഖ്യാതിഥി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ പ്രവര്‍ത്തകര്‍ സജ്ജരാകുന്നു. ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിക്കാനുള്ള എല്‍ഡിഎഫ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഉദ്ഘാടനം നാളെ (ശനിയാഴ്ച) 2:30 PM (GMT)ന് (ഇന്‍ഡ്യന്‍ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദന്‍മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ MLA, AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് എന്നിവരും പങ്കെടുത്ത് സംസാരിക്കും. LDF UK കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും.

സിപിഐ(എം) യുകെ ഘടകമായ AIC UK ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോണ്‍ഗ്രസ് (എം), ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, (IWA) യുകെയിലെ വര്‍ഗ്ഗ ബഹുജന കലാസാംസ്‌കാരിക സംഘടനകള്‍ പ്രവാസി രാഷ്ട്രീയ സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് LDF UK ക്യാമ്പയിന്‍ കമ്മിറ്റി.

യോഗത്തില്‍ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ്, LDF (UK) ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ സ.രാജേഷ് കൃഷ്ണഎന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Zoom ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റഫോമില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ AIC ഫേസ്ബുക് പേജിലൂടെ (www.facebook.com/CPIMAIC) ലൈവായി വീക്ഷിക്കാവുന്നതാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions