അസോസിയേഷന്‍

അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണം യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍


അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്സ് ദിനാചരണത്തോടു അനുബന്ധിച്ചു യു കെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് (UKMSW) ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷത്തെ കാര്യപരിപാടികള്‍ മാര്‍ച്ച് 20 ന് നടത്തപ്പെടുന്നു.

രാവിലെ 9:30 ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോര്‍ഡ് ഹെര്‍ബെര്‍ട് ലാമിങ് മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. ലോര്‍ഡ് ലാമിങ് യുകെയിലെ സോഷ്യല്‍വര്‍ക്കുമായി ബന്ധപ്പെട്ട പല ലീഡിംഗ് എന്‍ക്വയറികള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ളതും, അതോടൊപ്പം കുട്ടികളുടെ സോഷ്യല്‍ വര്‍ക്കിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. അദ്ദേഹം തന്റെ സോഷ്യല്‍ വര്‍ക്ക് കരിയറിലെ സുപ്രധാന അനുഭവങ്ങള്‍ UKMSW അംഗങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.

തുടര്‍ന്ന്, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സിന്റെ (BASW), അന്താരാഷ്ട്ര കമ്മറ്റി ചെയര്‍മാന്‍ David Jones PhD യും , BASW യുടെ മറ്റ് മുതിര്‍ന്ന പ്രതിനിധികളും ഈ മീറ്റിംഗില്‍ സംബന്ധിക്കുകയും അംഗങ്ങളുമായി BASW യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയില്‍ എങ്ങനെ UKMSW യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ചകളും നടത്തപ്പെടും.

ചര്‍ച്ചയില്‍ കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (KAPS) ചെയര്‍ പേഴ്സണ്‍, Dr. Prof. Ipe Varghese, അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്.

മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിനെയും സ്വാഗതം ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നുതായി ഭാരവാഹികള്‍ പറഞ്ഞു . നിലവിലെ സാഹചര്യത്തില്‍, ഈ മീറ്റിംങ്ങും zoom വഴിയാണ് നടത്തപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന വ്യക്തികളുമായോ ഏതെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

സിബി തോമസ് 07988996412
ബിജു ആന്റണി 07809295451
തോമസ് ജോസഫ് 07939492035

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions