അസോസിയേഷന്‍

ലിമയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എല്ലാവര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതും ഭാവി ചിന്തകളെ ഉദ്യമിപ്പിക്കുന്നതും ആയിരുന്നുവെന്നു പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു യു കെ യുടെ വിവിധമേഖലയില്‍നിന്നും 98 കുടുംബംങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് ബാധിച്ചു ആളുകള്‍ വീടുകളില്‍ തളക്കപ്പെട്ടപ്പോഴും ഇത്രയേറെ ആളുകളെ സൂം മീറ്റിങ്ങിലൂടെ പങ്കെടുപ്പിച്ചു ഇത്തരം ഒരു പരിപാടി വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് , സെക്രട്ടറി സോജന്‍ തോമസ് എന്നിവര്‍ സംതൃപ്തി രേഖപ്പെടുത്തി.പരിപാടികള്‍ക്ക് ക്രിസ്റ്റി ബിനോയ് സ്വാഗതവും മരിയ സോജന്‍ നന്ദി പറഞ്ഞു

കുട്ടികളുടെ ഭാവി തിരഞ്ഞെടുക്കുന്നതുനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്ന ഉദ്ദേശത്തിലാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തപ്പെട്ടത് തുടര്‍ന്നും ഇത്തരം ക്ലാസുകള്‍ ലിമ നടത്തുമെന്ന് ലിമ നേതൃത്വം അറിയിച്ചു.

ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ലിന്‍സ് ഐനാട്ടാണ് ക്ലാസുകള്‍ നയിച്ചത് ,പരിപാടികള്‍ക്കു ശേഷം പങ്കെടുത്ത എല്ലാവരുടെയും സംശയനിവാരണവും അദ്ദേഹം നിര്‍വ്വഹിച്ചു

ലിമ നടത്തിയ ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും ക്ലാസ് നയിച്ച ലിന്‍സിനും ലിമ നേതൃത്വം നന്ദി അറിയിച്ചു ഭാവിയിലും ലിമ നടത്തുന്ന പരിപാടികളില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നും ലിമ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions