അസോസിയേഷന്‍

കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചു 'ഓര്‍മയില്‍ ഒരു മണിനാദം'; സംവിധായകന്‍ സിദ്ദിഖ് മുഖ്യാതിഥി

അനശ്വരനായ പ്രീയ താരം കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി 'ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു യുകെ സമയം 7 മണി മുതല്‍ (ഇന്ത്യന്‍ സമയം 8:30) കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ we shall overcome പേജില്‍ നടക്കും.

പ്രശസ്ത സിനിമ സംവിധായകന്‍ സിദ്ദിക്കും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി K S പ്രസാദും കലാഭവന്‍ മണിയെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കും. കേരളത്തിലും യുകെയിലുമുള്ള പ്രശസ്തരായ ഗായകര്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ആലപിക്കും.

കേരള ഫോക്‌ലോര്‍ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടന്‍ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, പ്രശസ്ത നാടന്‍ പാട്ടു ഗായകന്‍ ഉണ്ണി ഗ്രാമകല, നാടന്‍ പാട്ടു ഗായകന്‍ ഉമേഷ് ബാബു, ഗായിക സല്‍!മ ഫാസില്‍, യുകെയില്‍ നിന്നുള്ള ഗായകരായ സത്യനാരായണന്‍ കിഴക്കിനയില്‍, രഞ്ജിത്ത് ഗണേഷ്, സോണി സേവ്യര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions