അസോസിയേഷന്‍

റെജി മഠത്തിലിനായി ഈസ്റ്റര്‍ ചാരിറ്റിക്കായി സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ

പത്തനംതിട്ട കൈപ്പട്ടൂരില്‍ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തിപോന്നിരുന്ന റെജി മഠത്തില്‍ എന്ന മനുഷ്യന്റെ ജീവിതം തകര്‍ത്തെറിഞ്ഞത് നാലുമാസങ്ങള്‍ക്കു മുന്‍പ് പണിക്കിടയില്‍ കാലില്‍ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകര്‍ന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇന്‍ഫെക്ഷന്‍ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളില്‍ തളക്കപ്പെടുകയാണുണ്ടായത് .

മുറിച്ചുകളഞ്ഞ കാലിന്റെ സ്ഥാനത്തു ഒരു കൃത്രിമ കാലു വച്ച് പുറംലോകം കാണാന്‍ കഴിയുക എന്നതാണ് റെജിയുടെ ആഗ്രഹം, അതിനു സുമനസുകള്‍ സഹായിക്കണം. കൂടാതെ ചികിത്സയും മുന്‍പോട്ടു കൊണ്ടുപോകണം. കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തില്‍ ആറു സെന്റ് സ്ഥലത്തു നിര്‍മ്മിച്ചു കൊടുത്ത പൂര്‍ണ്ണമായി പണിതീരാത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്.

രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് റെജിയുടേത്. അതില്‍ ഇളയ മകനു ശ്വാസതടസ രോഗമാണ് . കുട്ടിയുടെ ചികിത്സ നടത്തിയിരുന്നത് കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു എന്നാല്‍ റെജിക്കു അപകടം സംഭവിച്ച ശേഷം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ലാതെ വിഷമിക്കുകയാണ് .

റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവര്‍പൂളില്‍ താമസിക്കുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ മുന്‍ പ്രസിഡണ്ടായിരുന്ന ഹരികുമാര്‍ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യര്‍ത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊറോണയുടെ മാരകമായ പിടിയില്‍ നിന്നും പതിയെ രക്ഷപെട്ടുകൊണ്ടിരിക്കുന്ന ഏവരും വളരെ കഷ്ട്കാരമായിട്ടാണ് കടന്നുപോകുന്നതെന്നത്. എങ്കിലും കഴിയുന്ന സഹായം ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യര്‍ത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേദമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88.5 ലക്ഷം രൂപയുടെ സഹായം പാവങ്ങള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജില്‍ ! പ്രസിദ്ധികരിച്ചിട്ടുണ്ട് ..

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കാം

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ,ടോം ജോസ് തടിയംപാട് 07859060320 ,സജി തോമസ് 07803276626.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions