അസോസിയേഷന്‍

'ലിമ'യുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടരുന്നു അടുത്ത ക്ലാസ് ഏപ്രില്‍ 10ന്

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ ലിന്‍സ് ഐനാട്ടു നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍ , ഇതിനെ തുടര്‍ന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകള്‍ ലഭിക്കുന്ന ഒരു ക്ലാസ് നടത്താന്‍ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.

ഇതിന്റെ ഭാഗമായി ഏപ്രില്‍ 10 നു വൈകുന്നേരം 7 മണിക്കു ആരംഭിക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക ഷേറി ബേബിയാണ് .

സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874 ക്ലാസ്സില്‍ സംബന്ധിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://us02web.zoom.us/.../tZMude...

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions