അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളികള്‍ റെജിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം കൈമാറി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈസ്റ്റര്‍ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എണ്‍പത്തയ്യായിരത്തി അറുനൂറ്റി അന്‍പത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ) ,ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടില്‍ എത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോര്‍ജ് റെജിക്ക് കൈമാറി. ലിവര്‍പൂള്‍ മലയാളികളായ മജു വര്‍ഗീസ് ,സാബു എന്നിവര്‍ സന്നിഹിതരായിരുന്നു . കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും ,രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ വിശ്വസിക്കുന്നു. സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവരോടും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റെജിക്കു ഒരു കൃത്രിമ കാലുവയ്ക്കാന്‍ സഹായിക്കണം എന്ന അഭ്യര്‍ത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാര്‍ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions