കണ്ണൂരിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കാനായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി. എം പി കെ സുധാകരന് ബോബി ഫാന്‍സ് കോ ഓര്‍ഡിനേറ്ററായ പി അനീഷ് ബാബുവാണ് ആംബുലന്‍സ് കൈമാറിയത്.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലും കോഴിക്കോടും ഇതേ പോലെ ആംബുലന്‍സുകള്‍ കൈമാറിയിരുന്നു. ധര്‍മ്മടം നിയോജക മണ്ഡലം കോഓര്‍ഡിനേറ്റര്‍ സി രഘുനാഥ്, അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാഹുല്‍, എംപിയുടെ പി എ വിപിന്‍ മോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.