തോളൂര്‍ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയര്‍ സെന്ററില്‍ (ഡിസിസി) ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബോബി ഫാന്‍സ് തൃശൂര്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ ലിവിന്‍ പറപ്പൂര്‍, ജോജി മാളിയമ്മാവ് എന്നിവര്‍ ചേര്‍ന്ന് തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യ വസ്തുക്കളാണ് കിറ്റിലുള്ളത്.
ബോബി ഫാന്‍സ് മാസ്‌ക്കും സാനിറ്റൈസറും നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സജി ചെറിയാന്‍ ഏറ്റുവാങ്ങി.