അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലാസന്ധ്യ

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറുമണിക്ക് 'കലാസന്ധ്യ ' നടത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ലണ്ടന്‍ റീജിയനില്‍ നിന്നും ഷാഫി ഷംഷുദിന്‍ ടീം നേതൃത്തം കൊടുക്കുന്ന കലാസന്ധ്യയില്‍ വിവിധ റീജിയനില്‍ നിന്നുള്ള കലാപരിപാടികള്‍ അവ രിപ്പിക്കുന്നതാണ്. ഈ കലാസന്ധ്യയിലേക്ക് പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസം സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ :ഗ്രേഷ്യസ് സൈമണ്‍ നയിച്ച "മെമ്മറി ഇമ്പ്രൂവ്മെന്റ് " സെമിനാര്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും ഡബ്ലിയുഎംസി പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍ നന്ദി പറയുകയും ചെയ്‌തു.

2020 ജൂണ്‍ 8ന് ആരംഭിച്ച യുകെ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ പരിധിയില്‍ വരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ യുകെ മലയാളികളില്‍ സാംസ്‌കാരിക ഉണര്‍വുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനാര്‍ഹമാണ്. ഈ പ്രസ്ഥാനത്തില്‍ പങ്കാളികള്‍ ആകാനും, കൂടുതല്‍ അറിയാന്‍ www.wmcuk.org or
ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ - 07470605755.

പ്രസിഡന്റ് സൈബിന്‍ പാലാട്ടി -07411615189.

ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് -07886308162.

"കലാസന്ധ്യ "യില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us/j/88074396717?pwd=NnBpRnNZQUJjYlR4OExVQmhkcmdFQT09


Meeting ID: 880 7439 6717
Passcode: 673850

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions