അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും


കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നര്‍ത്തകനും ഒട്ടനവധി സ്റ്റേജ് ഷോകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളതുമായ കലാഭവന്‍ നൈസ് ആണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും യോഗ ടെക്‌നിക്‌സ്ഉം സമന്വയിപ്പിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഫിറ്റ്‌നസ് വിത്ത് ഡാന്‍സ് എന്ന ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ജൂണ്‍ അഞ്ചുമുതല്‍ ആരംഭിക്കുന്നു.ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ ട്രെയിനിങ്ങിനു നേതൃത്വം നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോ ഗ്രാഫറുമായ ആമി ജയകൃഷ്ണന്‍ ആണ്.

ഈ രണ്ടു കോഴ്‌സുകളുടെയും ഇന്‍ട്രൊഡക്ഷന്‍ സെഷന്‍സും വര്‍ക്ഷോപ്പും ജൂണ്‍ ആറാം തിയതി ശനിയാഴ്ച്ച ഓണ്‍ലൈന്‍ ആയി നടത്തുന്നതാണ്. പ്രവേശനം സൗജന്യം,

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 07841613973

email : kalabhavanlondon@gmail.com

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions