ബിസിനസ്‌

ഫിജികാര്‍ട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്

ഡയറക്ട് സെല്ലിംഗില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫിജികാര്‍ട്ട് ഇ കൊമേഴ്സ് മൂന്നുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന മികവോടെ നാലാം വര്‍ഷത്തേക്ക് കടക്കുകയാണ്. 2016 ല്‍ UAE ആസ്ഥാനമാക്കിയായിരുന്നു ഫിജികാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.
കസ്റ്റമേഴ്സിലേക്കു ഉല്‍പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി സ്വന്തം ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഡോ: ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. BHARAT BENZ ന്റെ വലിയ ട്രക്കുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലേക്ക് ഇറങ്ങിയത്.

വളരെ വേഗം വളര്‍ച്ചാ നിരക്ക് കൈവരിച്ചു കൊണ്ടിരിക്കുന്ന ഇ-കൊമൊഴേസ് ബിസിനസ്സിലേക്ക് ഉപഭോക്താവിനെ കൂടി സംരംഭകനാക്കുന്ന ഡയറക്ട് സെല്ലിങ്ങിന്റെ സിസ്റ്റം കോഡിങ്ങാണ് ഫിജികാര്‍ട്ട് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 2025 ല്‍ 5000 കോടി രൂപയുടെ ടേണോവറാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ ടേണോവറിലേക്ക് കമ്പനി എത്തുമ്പോള്‍ 15 ലക്ഷത്തോളം കുടുംബങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു മുന്നോടിയായി തൃശൂര്‍ നെല്ലായിയില്‍ കോര്‍പറേറ്റ് ഓഫീസിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം 25000 സ്ക്വയര്‍ ഫീറ്റ് ഉള്ള കേരള വെയര്‍ഹൗസ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ കേരളത്തിനു പുറമെ തമിഴ്നാട് കര്‍ണ്ണാടക എന്നിവിടങ്ങളില്‍ റീജിനല്‍ ഓഫീസുകളും വെയര്‍ഹൗസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി സ്റ്റോക്ക്മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് IPO യിലേക്ക് പോകനുള്ള തയ്യാറെടുപ്പുകള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിലൂടെ ഒരു സംരംഭകനായി വളരാനും മികച്ച വരുമാനം നേടാനും ഫിജികാര്‍ട്ടിലൂടെ സാധിക്കുമെന്നതിന് തെളിവായി ഇന്ന് 60000 ത്തിലധികം കുടുംബങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ടെന്നും ഡോ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions