അസോസിയേഷന്‍

വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ ജോര്‍ജേട്ടന്‍ നയിക്കും

വാറിംഗ്ടണ്‍: യുകെയിലെ കലാകായിക സാംസ്‌ക്കാരിക മേഘലകളില്‍ അറിയപ്പെടുന്ന മലയാളി സമുഹമടങ്ങുന്ന വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും ആല്‍ഫോര്‍ഡ് ഹാളില്‍ വര്‍ണാഭമായി ആഘോഷിച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിര്‍ന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേര്‍ന്ന്, കലാപരിപാടികളും മത്സരങ്ങളുമായി കേമമാക്കി.

ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും എല്ലാവര്‍ക്കും കോവിഡിന്റെ പേടിയില്‍ നിന്നും മാറിയ പുത്തനുണര്‍വാണ് സമ്മാനിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി സൈമണ്‍ റിപ്പോര്‍ട്ടും , ട്രഷറര്‍ ദീപക്ക് ജേക്കബ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി ജോര്‍ജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് റോസീന പ്രിന്‍സ്, സെക്രട്ടറി: ജെനു ജോസഫ്, ജോയിന്റ് സെക്രട്ടറി ബിജോയ് മാത്യു, ട്രഷറര്‍ ഷെയ്‌സ് ജേക്കബ്. പി.ആര്‍.ഒ ഷീജോ വര്‍ഗീസ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സിറിയക്ക് ജോണ്‍. & രമ്യ കിരണ്‍. എന്നിവരെയും തിരഞ്ഞെടുത്തു..

അതിന് ശേഷം നടന്ന അതിവിപുലമായ ഓണസദ്യ, ശേഷം 2 മണിയോടെ ആരംഭിച്ച കലാസന്ധ്യ 5 മണിയോടെ അവസാനിച്ചു.

സമാപന സമ്മേളനത്തില്‍ ജി. സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അന്ന പ്രിന്‍സ് ജേയിംസിനെ സമൂഹം പുരസ്‌ക്കാരം നല്കി അഭിനന്ദിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ വൈസ് പ്രസിഡന്റ് എബി ദീപയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions