രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുകെയിലെ ജനങ്ങളുടെ തലയില്‍ വരുന്നത് ഏറ്റവും ഉയര്‍ന്ന നികുതി. പണപ്പെരുപ്പം അടുത്ത വര്‍ഷം അഞ്ച് ശതമാനം എത്തുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റി വ്യക്തമാക്കുന്നത്. 1992ന് ശേഷം ആദ്യമായാണ് ഈ നിലയിലേക്ക് പണപ്പെരുപ്പം എത്തുന്നത്. കാര്യങ്ങള്‍ കൂടുതല്‍ മോശമായാല്‍ ഇത് 5.4 ശതമാനത്തിലേക്ക് ഉയരാനും, പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഒബിആര്‍ പറയുന്നു.
എന്നാല്‍ 2026/27ല്‍ ജിഡിപിയുടെ 36 ശതമാനം നികുതിയായി ഉയരുമെന്ന് വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളിലെ കൗണ്‍സില്‍ ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനകള്‍ കൂടി കണക്കിലെടുത്താണിത്.
മാര്‍ച്ചിലെയും, ഒക്ടോബറിലെയും ബജറ്റുകള്‍ വഴി സുനാക് 1993ലെ ബ്ലാക്ക് വെനസ്‌ഡേയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സിംഗിള്‍-ഇയര്‍ ടാക്‌സ് വര്‍ദ്ധനവാണ് നടപ്പാക്കിയത്. പാര്‍ലമെന്റ് അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ഇത് 1951ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നികുതി ഭാരമായി മാറും.
ജിഡിപിയുടെ 50 ശതമാനം ചെലവഴിക്കാനാണ് ട്രഷറി ലക്ഷ്യമാക്കുന്നത്. എന്നാല്‍ വരുംവര്‍ഷങ്ങളില്‍ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യത കുറവായതിനാല്‍ അടുത്ത പകുതി ദശകത്തില്‍ ജീവിതനിലവാരം മോശമായി തുടരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ നല്‍കുന്ന മുന്നറിയിപ്പ്.