അസോസിയേഷന്‍

കരോള്‍ ഗാന മത്സരം: ജെറി അമല്‍ദേവ് മുഖ്യതിഥി, ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) ഗായിക ജിഷ നവീനും മുഖ്യ വിധികര്‍ത്താക്കള്‍


കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിന്റെ (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെയില്‍ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമല്‍ദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികര്‍ത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികര്‍ത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവുമായ ജിഷാനവീന്‍ ആണ്.

ഗ്രാന്‍ഡ് ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച 3 മണി മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്‌പേജില്‍ ലൈവ് ഷോ ആയി അരങ്ങേറും

മത്സരത്തിലേക്കുള്ള (സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.

മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളില്‍ ആണ് മത്സരങ്ങള്‍. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കുംമത്സരത്തില്‍ പങ്കെടുക്കാം. ഭാഷ/രാജ്യ /വയസ്സ് / ആണ്‍ / പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല.,

റെക്കോഡ് ചെയ്ത വിഡിയോകള്‍ ഡിസംബര്‍ 30 വരെ സ്വീകരിക്കുന്നതാണ്. വിജയികളാകുന്നവര്‍ ക്ക് ക്യാഷ്അവാര്‍ഡുകളും കലാഭവന്‍ ലണ്ടന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കാളികളാകുന്നവരെല്ലാംകലാഭവന്‍ ലണ്ടന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍, 2022 ജനുവരി 9 ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ഫേസ്ബുക് പേജില്‍ നടക്കുന്ന ലൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവതരിപ്പിക്കപ്പെടും.

ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാംസമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.

പെര്‍ഫോര്‍മന്‍സ് വീഡിയോ പൂര്‍ണ്ണമായും ലൈവ് റെക്കോര്‍ഡിങ് ആയിരിക്കണം, സ്റ്റുഡിയോ റെക്കോര്‍ഡിങ്അനുവദനീയമല്ല. കരോക്കയോ ഓര്‍ക്കെഷ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.

. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +44 7841613973 എന്നവാട്ട്‌സ്ആപ്പ് നമ്പറിലോ kalabhavanlondon@gmail.com എന്ന ഈമെയിലിലോ കലാഭവന്‍ ലണ്ടന്‍ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions