അസോസിയേഷന്‍

കോവിഡ് പ്രതിസന്ധിയില്‍ മലയാളി നേഴ്‌സുമാര്‍ക്കൊരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം

ഒമിക്രോണ്‍ വകഭേദം യുകെയില്‍ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ മലയാളി നേഴ്‌സ് മാര്‍ക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം. അനേകം മലയാളി നേഴ്‌സുമാര്‍ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനില്‍ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്‌സസ് ഫോറം എന്‍ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് .

അനേകം മലയാളി നേഴ്‌സ് മാര്‍, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെ യില്‍ എത്തിയിട്ടുള്ള മലയാളി നേഴ്‌സ്മാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സര്‍വീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങള്‍ക്കും 111/ 999 നമ്പറുകളില്‍ ബന്ധപ്പെടുക.

യുകെയില്‍ വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആര്‍ സമ്പന്ധമായ സംശയങ്ങള്‍, കരിയര്‍ ഓപ്പര്‍ച്ചുണിറ്റീസ് ഇന്‍ യുകെ തുടങ്ങി വിഷയങ്ങളില്‍ ഈ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ്ബിനാറുകളും വരും ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ യുക്മ നഴ്‌സസ് (UNF) ന്റെ ഫെയ്‌സ്ബുക് ഗ്രൂപ്പ്/ ട്വിറ്റെര്‍ പേജുകള്‍ വഴി അറിയിക്കുന്നതാണ്.

മുകളില്‍ കൊടുത്തിരിക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


07813 624569, 07979123615,

07729 473749, 07946565837,

07985641921, 07503962127,

07960357679.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions