അസോസിയേഷന്‍

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന് 5 മണിക്കു വിഗന്‍ സെന്റ്. മേരീസ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിജോസ് സേവ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്റ്. മേരീസ് ഇടവക വികാരി . ഫാ. ജോണ്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വഹിക്കുന്നതും, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുന്നതുമാണ്. സെക്രട്ടറി ജോമോന്‍ എബ്രഹാം സ്വാഗതവും ട്രഷറര്‍ റ്റോസി സഖറിയ നന്ദിയും അര്‍പ്പിക്കുന്നതാണ്.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളെ തുടര്‍ന്ന് വിഗണ്‍ തിയേറ്റേയ്‌സ് അവതരിപ്പിക്കുന്ന ജെസ്റ്റിന്‍ ആകാശാല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നീര്‍പ്പളുങ്കുകള്‍' എന്ന നാടകത്തോട് കൂടി ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ സമാപിക്കുന്നതാണ്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തപ്പെടുന്ന പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി വിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിജോസ് സേവ്യര്‍, സെക്രട്ടറി ജോമോന്‍ എബ്രഹാമും ട്രെഷറര്‍ റ്റോസി സഖറിയായും അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions