അസോസിയേഷന്‍

യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്; യുക്മ ഫെയ്‌സ്ബുക്ക് പേജില്‍ 5 മുതല്‍ അവസാന മത്സര ഇനങ്ങള്‍ക്ക് തുടക്കമാവും

യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണര്‍ത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് (ചൊവ്വാഴ്ച) അനശ്വര കലാകാരന്‍ നടന വിസ്മയം നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ സീനിയര്‍ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യുക്മ ദേശീയ കലാമേള 2021ലെ സീനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പ്രസംഗം മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോര്‍ഡ്, വയലിന്‍ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്, അനശ്വര കലാകാരന്‍ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ ആറാം ദിവസത്തെ മത്സരങ്ങള്‍ സീനിയര്‍ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായി സബ് ജൂനിയര്‍ വിഭാഗത്തിലെയും, അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും നടന്നു വരികയാണ്. ജനുവരി മാസം സംഘടിപ്പിക്കുന്ന ദേശീയ കലാമേള 2021 ന്റെ സമാപന ദിവസം മത്സരങ്ങളുടെ ഫല പ്രഖ്യാപനവും സമ്മാന വിതരണവും നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ വന്‍പിച്ച വിജയത്തിനെ തുടര്‍ന്നാണ് കോവിഡ് വെല്ലുവിളികള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കലാമേള സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, മത്സരാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും, കലാമേളയെ സഹര്‍ഷം സ്വീകരിക്കുകയും, ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അവസാനിക്കാത്ത പ്രത്യേക സാഹചര്യത്തിലും കലാമേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തവര്‍ക്കും, അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകമായി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയണ്‍ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions