ആരോഗ്യം

ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നു, 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

ലോകത്തെ പ്രതിരോധത്തിലാക്കിയ ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 10 ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലോകമെങ്ങും പടര്‍ന്നത്.

കഴിഞ്ഞ മാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 93 ശതമാനത്തില്‍ അധികവും ഒമിക്രോണ്‍ വകഭേദമാണ്. ഒമൈക്രോണിന് BA.1, BA.1.1, BA.2, BA എന്നിങ്ങനെ ഉപവകഭേദങ്ങള്‍ ഉള്ളതായി ഡബ്ല്യു.എച്ച്.ഒയുടെ പ്രതിവാര എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആദ്യം കണ്ടെത്തിയ BA.1, BA.1.1 എന്നിവയേക്കാള്‍ വേഗത്തിലാണ് BA.2 വ്യാപിക്കുന്നത്. ഈ ഉപവകഭേദത്തിന് കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചട്ടുള്ളതായും, മനുഷ്യ ശരീരത്തിലേക്കു പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്ന ഒമിക്രോണ്‍ കേസുകളില്‍ പകുതിയിലധികവും ഈ ഉപവകഭേദമാണ്.

ഒമിക്രാണ്‍ വകഭേദത്തേക്കാള്‍ വേഗത്തില്‍ പകരാന്‍ സാധ്യത ഉള്ളതാണ് BA. 2 എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപ വകഭേദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ കോവിഡ് ഒരു അപകടകരമായ രോഗമായി തുടരുകയാണെന്നും ആളുകള്‍ ജാഗ്രത തുടരണമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.

സമീപ ഭാവിയിലൊന്നും കോവിഡ് ദുരിതം വിട്ടു പോകില്ലെന്ന് ചുരുക്കം.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions