ബിസിനസ്‌

പ്രണയലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു ; വിജയികള്‍ക്കുള്ള സമ്മാനദാനം ബോചെ നിര്‍വഹിച്ചു

തൃശൂര്‍: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച 'ബോചെ' പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരില്‍ നടന്ന ചടങ്ങില്‍ ബോചെ നിര്‍വഹിച്ചു. അഞ്ച് ആഴ്ചകളിലായി ലഭിച്ച പ്രണയലേഖനങ്ങളില്‍ നിന്നും ബംബര്‍ വിജയിയായി സബീന എം സാലിയെ തിരഞ്ഞെടുത്തു. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. സിനിമാസാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, ഒമര്‍ ലുലു, ജസ്‌ല മാടശ്ശേരി, പരീക്കുട്ടി, ശരണ്യ ഷാജി, മനോജ്, നന്ദകിഷോര്‍, ബിനോയ് ഡേവിഡ്‌സണ്‍ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് പതിനായിരത്തോളം പ്രണയലേഖനങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്തത്.

അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലായി, പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ക്ക് വീതം സ്വര്‍ണനാണയവും റോള്‍സ് റോയ്‌സില്‍ സൗജന്യ യാത്രയും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായി ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യതാമസവുമാണ് ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ 100 പ്രണയലേഖനങ്ങള്‍ക്കൊപ്പം ബോചെ എഴുതിയ പ്രണയലേഖനവും ചേര്‍ത്ത് 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions