അസോസിയേഷന്‍

യുകെകെസിഎ കണ്‍വന്‍ഷന്‍ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി പ്രിയ അനില്‍ മംഗലത്ത്

ജനിച്ചു വളര്‍ന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരുതയേകി കണ്‍വന്‍ഷന്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു.

"ഒരുമയിലുണര്‍ന്ന് ജ്വലിച്ച്
കാത്തിടാം തനിമ തന്‍
ക്നാനായ പൈതൃകം"
കണ്‍വന്‍ഷന്‍ നടക്കുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മന്‍ നഗര്‍ ആയി മാറുമ്പോള്‍ എങ്ങും മുഖരിതമാവുന്ന ആപ്തവാക്യം നല്‍കിയത് യുകെകെസിഎയുടെ ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗവും ഉഴവൂര്‍ സ്വദേശി അനില്‍ മംഗലത്തിന്റെ ഭാര്യയുമായ പ്രിയ അനില്‍ മംഗലത്താണ്.

എന്റെ സമുദായം, എന്റെ കണ്‍വന്‍ഷന്‍, എന്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂര്‍വം, ആപ്ത വാക്യ രചനാ മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയവരും വനിതകളായിരുന്നു എന്നതും പ്രത്യേകതയായി. കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിലെ സ്റ്റെലിമോള്‍ ഷിന്‍സണ്‍, ഇപ്സ്വിച്ച് യൂണിറ്റിലെ രശ്മി ജയിംസ് എന്നിവരുടെ ആപ്തവാക്യങ്ങള്‍ അവസാന റൗണ്ടു വരെ വിധികര്‍ത്താക്കളുടെ പരിഗണനയിലുണ്ടായിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളായ ബിജി ജോര്‍ജ്ജ് മാം കൂട്ടത്തില്‍, ലുബി മാത്യൂസ് വെള്ളാപ്പളളില്‍, മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയില്‍, സിബി തോമസ് കണ്ടത്തില്‍, റ്റിജോ മറ്റത്തില്‍, എബി ജോണ്‍ കുടിലില്‍, സാജു ലൂക്കോസ് പാണ പറമ്പില്‍, സണ്ണി ജോസ്ഥ് രാഗമാളിക എന്നിവര്‍ കൃതഞ്ജത അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions