അസോസിയേഷന്‍

ലീഡ്‌സ് മലയാളി അസോസിയേഷന്റെ 'കലാഫെസ്റ്റ്' ഇന്ന്

യോര്‍ക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന 'കലാഫെസ്റ്റ് - 2022 'ന് ഇന്ന് (ശനിയാഴ്ച) ലീഡ്‌സില്‍ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ലഭിക്കുന്ന വലിയ അവസരമാണിത്. കലാ സാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നിരവധി പരിപാടികളാണ് കലാ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലിമ കലാവേദി അവതരിപ്പിക്കുന്ന 'നേരിന്റെ പാത' എന്ന നാടകം അരങ്ങില്‍ അവതരിപ്പിക്കും. നിരവധി നാടകങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടൈറ്റസ് വല്ലാര്‍പാടമാണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്കബ് കുയിലാടന്‍. ലിമ കലാ ഫെസ്റ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Nippet In, Leeds, LS9 7TB

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions