അസോസിയേഷന്‍

പതിനൊന്നാം തവണയും യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗത നൃത്തമൊരുക്കുന്നത് കലാഭവന്‍ നൈസ്

നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, യുകെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവന്‍ നൈസ് വീണ്ടും യുകെകെസിഎ കണ്‍വന്‍ഷന് നൃസംവിധാനം നിര്‍വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങള്‍ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീര്‍ക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തില്‍ പങ്കെടുക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളാണ്.

പത്തു വര്‍ഷം കലാഭവനില്‍ ക്ലാസിക്കല്‍, വെസ്റ്റേണ്‍, സിനിമാറ്റിക്ക്, നൃത്തരുപങ്ങള്‍ അഭ്യസിച്ച നൈസിന്റെ നൃത്തഭ്യാസത്തോടുള്ള അഭിനിവേശം എന്നിട്ടുമടങ്ങിയില്ല. കലാഭവന്‍ ജയിംസിന്റെ ശിക്ഷണത്തില്‍ 7 വര്‍ഷം ഭരതനാട്യവും പിന്നീട് തൃപ്പൂണിത്തുറ കലാക്ഷേത്രയില്‍ നിന്ന് രണ്ടു വര്‍ഷം കഥകളിയും, കളരിയും അഭിനയവും പരിശീലിച്ചു.

നിരവധി സംസ്ഥാന, അന്തര്‍ദേശീയ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ നൈസ്, ഇപ്പോള്‍ നിരവധി മലയാളി സംഘടനകള്‍ക്കു വേണ്ടി ആയിരത്തിലധികം കുട്ടികളെയാണ് ന്യത്തം അഭ്യസിപ്പിയ്ക്കുന്നത്. ഇതിനോടകം ഇന്ത്യ, യുഎഇ , യുകെ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം വേദികളില്‍ നൈസ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാഭവന്‍ നൈസിന്റെ ഉടമസ്ഥതയിലുള്ള Dream Team UK എന്ന സംരംഭം 25 വേദികളില്‍ വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ സംഘനൃത്തം അവതരിപ്പിച്ചു.

ഏറ്റവുമധികം നര്‍ത്തകര്‍ ഒരുമിക്കുന്ന, ഏറ്റവുമധികം കാണികള്‍ ആസ്വദിക്കുന്ന യുകെകെസിഎ സ്വാഗതനൃത്ത ഓരോ വട്ടവും വിജയതിലകമണിയുമ്പോള്‍ ആത്മസംതൃപ്തിയോടെ പുഞ്ചിരിയ്ക്കുന്ന കലാഭവന്‍ നൈസും, അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ജൂലൈ 2 ലെ സ്വാഗതനൃത്ത പരിശീലങ്ങള്‍ മെയ് 28, 29 ദിവസങ്ങളില്‍ ഡെര്‍ബിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിയ്ക്കുകയാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions