ആരോഗ്യം

പ്രതീക്ഷയായി പുതിയ കാന്‍സര്‍ മരുന്ന്: പരീക്ഷിച്ചവര്‍ക്കെല്ലാം രോഗ മുക്തി

ലോകത്തെ കാര്‍ന്നു തിന്നുന്ന മഹാവ്യാധിയായി കാന്‍സര്‍ ശക്തിപ്രാപിച്ചു വരുകയാണ്. ആബാലവൃദ്ധം ആളുകളെയും ഇരയാകുന്ന ഈ രോഗത്തിന്റെ ചികിത്സയാണു എന്നും വെല്ലുവിളിയാകുന്നത്. രോഗം കണ്ടെത്താന്‍ വൈകുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. ദശ ലക്ഷങ്ങളാണ് കാന്‍സറിനോട് പൊരുതി ജീവിതം തള്ളിനീക്കുന്നത്. അതുകൊണ്ടു തന്നെ കാന്‍സറിനു ഒരു ഫലപ്രദമായ മരുന്നിനായി പതിറ്റാണ്ടുകളായി ലോകം കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന് ഫലം ഉണ്ടാകുമെന്ന ശുഭ സൂചനയുമായി ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

പുതിയ കോളോറെക്ടല്‍ കാന്‍സര്‍ മരുന്ന് പരീക്ഷണത്തില്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത് വലിയ ഫലമാണ്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്ററില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പനായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്റെ സഹകരണത്തോടെയാണ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ ഡോസ്റ്റാര്‍ലിമാബിന്റെ പരീക്ഷണമാണ് പ്രതീക്ഷകള്‍ക്കും അപ്പുറം വിജയമായത്. അതീവ മാരകമായ രോഗത്തിനെതിരെ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് പുതിയ മരുന്ന് വാഗ്ദാനം ചെയ്യുന്നത്. എന്നുമാത്രമല്ല ഇത് പരീക്ഷിച്ച എല്ലാവരിലും അമ്പരപ്പിക്കുന്ന രീതിയില്‍ രോഗം ഭേദമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഒരു ഡോസിന് 11,000 ഡോളര്‍ (എട്ടരലക്ഷത്തിലധികം രൂപ) ചെലവ് ഉണ്ട്. ഭാവിയില്‍ കൂടുതലായി
നിര്‍മിച്ചാല്‍ വിലകുറയാം.

ട്രയല്‍സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം പങ്കെടുത്ത 18 പേരിലും രോഗം പൂര്‍ണ്ണമായി മാറി. ഡോക്ടര്‍മാര്‍ക്ക് ഇവരുടെ ശരീരത്തില്‍ കാന്‍സറിന്റെ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാന്‍സറിന്റെ ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ആദ്യമാണെന്ന് ഓങ്കോളജിസ്റ്റും, ഗവേഷണത്തിലെ മുന്‍നിര അംഗവുമായ ഡോ. ലൂയിസ് ഡയസ് പറഞ്ഞു. അതിശയിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ് ഇതെന്നും വൈറ്റ് ഹൗസിന്റെ നാഷണല്‍ ക്യാന്‍സര്‍ അഡൈ്വസറി ബോര്‍ഡ് അംഗമായ ഡയസ് കൂട്ടിച്ചേര്‍ത്തു.

ഈ കണ്ടെത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് ഇദ്ദേഹം കരുതുന്നത്. നിലവില്‍ കോളോറെക്ടല്‍ കാന്‍സറാണ് ഭേദമായതെങ്കിലും മറ്റ് പല കാന്‍സറുകളെയും ഇത് വഴി ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാസ്ട്രിക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാറ്റിക് കാന്‍സറുകള്‍ ഉള്ളവരില്‍ ട്രയല്‍സ് നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷക സംഘം.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions