അസോസിയേഷന്‍

യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംഘടിപ്പിക്കുന്ന നഴ്‌സസ് ശില്പശാല ഇന്ന്

അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്‌സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്‌സില്‍ യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനവും ശില്പശാലയും ഇന്ന് (ശനിയാഴ്ച) യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ്) പങ്കെടുക്കും. യുക്മ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ്ഡ് പ്രാക്ടീസ്), അഷിത സേവ്യര്‍ (സീനിയര്‍ നഴ്‌സ് ), വിനീത അബി(അസ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രക്ടീഷനര്‍), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

ലീഡ്‌സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും, നഴ്‌സുമാരുടെ ക്ഷേമത്തിന് ഉപയോഗമാകുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് ലീഡ്‌സില്‍ ആദ്യമായി ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10 മണി മുതല്‍ രണ്ടു മണി വരെയായിരിക്കും പരിപാടി നടക്കുക. പുതിയതായി യുകെയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി യുക്മ നഴ്‌സസ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നഴ്‌സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം :

Anglers club,

75 stoney Rock Lane,

LS9 7TB,

Leeds.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions