അസോസിയേഷന്‍

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ് നവനേതൃത്വം; വര്‍ഗീസ് ഡാനിയേല്‍ പ്രസിഡന്റ്


യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംമ്പര്‍ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ മാസം പതിനൊന്നാം തീയതി വെയ്ക്കഫീല്‍ഡ് സൂതില്‍ വര്‍ക്ക് മെന്‍സ് ക്ലബ്ബില്‍ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ് പങ്കെടുത്തു.

സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെക്രട്ടറി സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ കമ്മറ്റി ഈ റീജിയനു നല്‍കിയ എല്ലാപിന്തുണക്കും അതുപോലെ കമ്മറ്റി അംഗങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹകരണത്തെയും അനുസ്മരിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് അശ്വിന്‍ മാണി സംസാരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ്‍ യുക്മക്ക് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും, ഈ റീജിയനില്‍ നിന്നും യുക്മ നാഷണല്‍ കമ്മറ്റിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും വരണാധികാരിയും ആയ അലക്‌സ് യോഗം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കൗണ്‍സില്‍ മെമ്പറായി സാജന്‍ സത്യനെയും പ്രസിഡന്റായി വര്‍ഗീസ് ഡാനിയേലിനെയും, സെക്രട്ടറിയായി അമ്പിളി മാത്യുവിനേയും ട്രഷറര്‍ ആയി ജേക്കബ് കളപ്പുരക്കലിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സിബി മാത്യുവിനേയും ജോയിന്റ് സെക്രട്ടറിയായി ജിന്നെറ്റ് അവറാച്ചനെയും ജോയിന്റ് ട്രഷറര്‍ ആയി ജോസ് വര്‍ഗീസിനെയും ആര്‍ട്‌സ് കോര്‍ഡിനേറ്ററായി സംഗീഷ് മാണിയെയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ബാബു സെബാസ്റ്റ്യനേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പുതിയതായി തിരിഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ ചുമതല കൈമാറി. തുടര്‍ന്ന് തിരഞ്ഞെടുക്കപെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സെക്രട്ടറി സജിന്‍ രവീന്ദ്രന്‍ സംസാരിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions