അസോസിയേഷന്‍

170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി യുകെകെസിഎ വനിതാ വിഭാഗം

റിക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ആവേശം സമൂഹ നൃത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് യുകെകെസിഎ വിമന്‍സ് ഫോറം. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍.

റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ മഹാനൃത്ത രൂപം കണ്‍വന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണമാക്കണമെന്ന വാശിയോടെ ആതിഥേയ യൂണിറ്റായ ഗ്ലോസ്റ്റര്‍ഷയറിലെ വനിതകള്‍ ചെണ്ടമേളവുമായി എത്തുമ്പോള്‍ കണ്‍വന്‍ഷന്‍ നഗര്‍ മറ്റേതോ ലോകത്തിലെ ഒരു സ്വപ്ന ഭൂമിയായി മാറിയേക്കാം.

യുകെയിലെ അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലെ 170 ഓളം പേര്‍ പങ്കെടുക്കുന്ന മഹാ നൃത്തസംഗമം, വിവിധ നൃത്തരൂപങ്ങളുടെ ഇതളുകള്‍ വിരിയിച്ച്, അവസാനം ഇതളുകള്‍ ഒരു പൂവില്‍ ഒന്നായിച്ചേരുന്ന പ്രതീതിയാവും ജനിപ്പിയ്ക്കുക. ഒരു പാട് പുഴകള്‍ ഒഴുകിയൊഴുകി ഒരു കടലില്‍ ഒന്നായിച്ചേരുന്നതുപോലെ ലോകത്തെ വിടെയാണെങ്കിലും ക്നാനായക്കാര്‍ ഒന്നാണെന്ന സന്ദേശവുമേകി ഈ മഹാന്യത്ത വിസമയം അവിസ്മരണീയമാക്കാന്‍ ഊണും ഉറക്കവുവുപേക്ഷിച്ചവര്‍ വനിതാ ഫോറം ഭാരവാഹികളായ Darly Tomy, Shalu Lobo, Thushara Abilash, Shainy Mathew, Lizy Tomy, Bijimol Joseph,
Tessy Benni Leenumol Chacko, എന്നിവരാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions