അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണമാസ ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ പ്രശസ്ത പിന്നണി ഗായകന്‍ ജയദീപ് വാരിയര്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷമായി ജൂലൈ 30 ശനിയാഴ്ച, ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6 മുതല്‍ ആഘോഷിക്കും.


പ്രശസ്ത പിന്നണി ഗായകന്‍ ജയദീപ് വാരിയര്‍ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയാണ് ഈ വര്‍ഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലും വിദേശത്തുമായി 700ല്‍ അധികം സ്റ്റേജ് പെര്‍ഫോമന്‍സ് ചെയ്തിട്ടുള്ള ജയദീപ്, തെന്നിന്ത്യന്‍ സിനിമകളിലുള്‍പ്പടെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭക്തി ഗാന സുധ കൂടാതെ സദാനന്ദന്‍ ദിവാകരന്‍ നേതൃത്വം നല്‍കുന്ന രാമായണ പാരായണം, LHA കുട്ടികളുടെ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍.

ഈ വര്‍ഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ സ്വാഗതം ചെയ്തു.


കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: -07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.


Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions