അസോസിയേഷന്‍

യുക്മ കേരളാപൂരം: സെലിബ്രിറ്റി ഗസ്റ്റായി ഉണ്ണി മുകുന്ദനും യുവസംവിധായകന്‍ വിഷ്ണു മോഹനും

യുക്മ കേരളാപൂരം വള്ളംകളി 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദന്‍ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനും ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്.

2011 ല്‍ ഇറങ്ങിയ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളില്‍ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ല്‍ ഇറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഉണ്ണി മുകുന്ദന്‍ ആദ്യ വര്‍ഷം തന്നെ മല്ലൂസിംഗ് ഉള്‍പ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങിയ ഉണ്ണി മുകുന്ദന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടന്‍മാര്‍ക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്. 2021 ല്‍ യുവസംവിധായകന്‍ വിഷ്ണു മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്ണന്‍, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് മേപ്പടിയാന്‍ എന്ന ചിത്രം നിര്‍മ്മിച്ചത്. നല്ലൊരു ഗായകന്‍ കൂടിയായ ഉണ്ണി മുകുന്ദന്‍ 2017 ല്‍ പുറത്തിറങ്ങിയ അച്ചായന്‍സിലെ 'അനുരാഗം പുതുമഴ പോലെ' എന്ന ഗാനം ഉള്‍പ്പടെ ആറോളം ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ജെ സി ഡാനിയല്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള നടന്‍ കുടുതല്‍ മികച്ച ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയില്‍ ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതിനിടയില്‍ വന്ന ഈ വാര്‍ത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവര്‍ക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:

Manvers Lake,

Station Road,

Wath Upon Dearne,

Rotherham,

South Yorkshire,

S63 7DG.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions