ഇമിഗ്രേഷന്‍

യുകെയില്‍ ദീര്‍ഘകാല താമസത്തിന് അനുമതി ലഭിച്ചവരുടെ എണ്ണം 1.1 മില്ല്യണായി


യുകെയില്‍ ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ അനുമതി ലഭിച്ചവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. രാജ്യത്തു ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിസ അനുവദിക്കപ്പെടുന്നവരുടെ എണ്ണം ജൂണ്‍ മാസത്തോടെ ആദ്യമായി 1.1 മില്ല്യണായി ഉയര്‍ന്നു.

ഇതില്‍ 331,000 ആളുകള്‍ വര്‍ക്ക് വിസയില്‍ എത്തിയവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-ന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്കുള്ള ദീര്‍ഘകാല വിസയുടെ എണ്ണം 487,000ന് അടുത്തെത്തി.

അനധികൃതമായി തങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 118,000-ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസാ കാലവധി കഴിഞ്ഞും യുകെയില്‍ തുടരുന്നുണ്ട്. 2019-ലെ കണക്കുകളില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണിത്. 115,000 ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യക്കാര്‍ പിന്തള്ളിയത്.

82,000 ഫാമിലി വിസകളും ഹോം ഓഫീസ് അനുവദിച്ചിട്ടുണ്ട്. 230,000 പേര്‍ മറ്റ് റീസെറ്റില്‍മെന്റ് സ്‌കീമുകള്‍ വഴിയും എത്തി. ഇമിഗ്രേഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് 1.1 മില്ല്യണ്‍ വിസകളെന്ന റെക്കോര്‍ഡ് കാണിക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയിലെ ആല്‍പ് മെഹ്മെത് കുറ്റപ്പെടുത്തി.

എന്നാല്‍ വര്‍ക്ക് വിസ അനുവദിച്ച് സുപ്രധാന ജോലിക്കാരെ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ലീഗല്‍ മൈഗ്രേഷന്‍ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ പ്രതികരിച്ചു. അതിനാല്‍ ദീര്‍ഘകാല താമസത്തിനെത്തുന്നവരുടെ എണ്ണം ഇനിയും കൂടും.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions