ബിസിനസ്‌

പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പൗണ്ട് കൂപ്പുകുത്തുന്നു

പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയതോടെ പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വിപണി തകര്‍ന്നതോടെകഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി രാജ്യത്തിന്റെ ബോണ്ട് വിപണിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സഹായിക്കുന്നുണ്ടായിരുന്നു.

യുകെയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ശരിപ്പെടുത്താന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിപണിയില്‍ വീണ്ടും ആശങ്ക രൂപപ്പെട്ടത്. പ്രഖ്യാപനത്തിന്റെ പേരില്‍ ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.

നേരത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റാണ് നിക്ഷേപകരെ ഭയപ്പെടുത്തിയത്. രാജ്യത്തിന്റെ ബോണ്ട് വിപണി തകരുമെന്നായതോടെ ബാങ്ക് 65 ബില്ല്യണ്‍ പൗണ്ട് വിപണിയിലിറക്കിയാണ് പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ഈ പിന്തുണ ഒക്ടോബര്‍ 14, വെള്ളിയാഴ്ചയ്ക്ക് അപ്പുറത്തേക്ക് നീളില്ലെന്നാണ് ബാങ്ക് വ്യക്തമാക്കിയത്.

ഈ തീരുമാനം വിപണിയില്‍ കൂടുതല്‍ ആശങ്കയ്ക്കാണ് ഇടയാക്കിയത്. വിപണി ഇന്ന് തുറക്കുമ്പോള്‍ കൂടുതല്‍ മോശം അന്തരീക്ഷത്തിലാകും പ്രവര്‍ത്തനം.
മാസാവസാനം വരെയെങ്കിലും പിന്തുണ നല്‍കണമെന്ന് ഒരു പെന്‍ഷന്‍ വ്യവസായ സംഘടന ആവശ്യപ്പെട്ട ഘട്ടത്തിലാണ് ബാങ്ക് ഈ തിരിച്ചടി നല്‍കുന്നത്. ഗവര്‍ണറുടെ പ്രഖ്യാപനത്തിന് പിന്നാലെ പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 1.10 ഡോളര്‍ എന്ന നിലയിലെത്തി. രാത്രിയില്‍ 1.1178-ല്‍ നിന്നും 1.0953 എന്ന നിലയിലേക്കും വീണു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions