ലണ്ടന്‍: രാജ്യത്ത് പലിശനിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ടെസ്കോ ചെയര്‍മാന്‍. ഭക്ഷണവും ഊര്‍ജവും ഉള്‍പ്പെടെ ആകമാന മേഖലയിലും ജനങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ചെയര്‍മാന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഇത് ബാധിക്കുന്ന ആളുകളെ പരിപാലിക്കാന്‍ തങ്ങള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു .
പ്രതീക്ഷിച്ചതിലും കൂടുതല്‍ പലിശ നിരക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞതിന് പിന്നാലെയാണ് ടെസ്കോ ചെയര്‍മാന്റെ പ്രസ്താവന. ബിബിസിയുടെ ലോറ കുവെന്‍സ്ബെര്‍ഗ് പ്രോഗ്രാമില്‍ സംസാരിച്ച ടെസ്കോ ചെയര്‍മാന്‍, സമീപകാല വിപണിയിലെ തകര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കും യഥാര്‍ത്ഥ ആളുകളെ എങ്ങനെ ബാധിക്കുമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. പലിശ നിരക്കുകളിലെ ചലനം ഇപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്ഗേജിലേക്ക് നയിക്കാന്‍ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
40 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ പണപ്പെരുപ്പം സംഭവിക്കുകയാണ്. ഇത് പ്രധാനമായും ഭക്ഷണത്തിന്റെയും ഫോസില്‍ ഇന്ധനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന വില കാരണമാണ്.
പണപ്പെരുപ്പം ജൂണില്‍ തന്നെ 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9.4 ശതമാനത്തില്‍ എത്തിയിരുന്നു. എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നതിനാല്‍ ഓട്ടം സീസണില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്. ഇത് സകല മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കും.
സാധാരണ രണ്ട് വര്‍ഷ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജിന്റെ പലിശ നിരക്ക് 14 വര്‍ഷത്തിനിടെ ആദ്യമായി 6% ഭേദിച്ചിരുന്നു. സാധാരണ ഇടപാടിന് 6.07% നിരക്കാണ് ഉള്ളതെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു, 2008 നവംബറിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇത് ആദ്യമാണ്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു.
സാധാരണ രണ്ട് വര്‍ഷ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജിന്റെ പലിശ നിരക്ക് 14 വര്‍ഷത്തിനിടെ ആദ്യമായി 6% ഭേദിച്ചു. സാധാരണ ഇടപാടിന് 6.07% നിരക്കാണ് ഉള്ളതെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു, 2008 നവംബറിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇത് ആദ്യമാണ്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു. ഇതേ ദിവസമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ചത്.
മോര്‍ട്ട്ഗേജ് നിരക്കുകള്‍ മാസങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി വാങ്ങുന്നവരും റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇതിന്റെ ഭാരം അനുഭവിക്കുന്നു. പ്രതിമാസം ശരാശരി 100,000 പേരെങ്കിലും അവരുടെ നിലവിലെ മോര്‍ട്ട്‌ഗേജ് അവസാനിക്കുന്നു, അവരുടെ പ്രതിമാസ തിരിച്ചടവില്‍ ഗണ്യമായ വര്‍ദ്ധനവ് നേരിടുന്നു.
മിനി-ബജറ്റിന് ശേഷമുള്ള ഭാവി പലിശ നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം, വിപണിയില്‍ നിന്ന് ആയിരത്തിലധികം ഡീലുകള്‍ പിന്‍വലിക്കാന്‍ വായ്പക്കാരെ പ്രേരിപ്പിച്ചു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് പ്രകാരം രണ്ട് മില്ല്യണ്‍ ഭവന ഉടമകള്‍ക്കാണ് ഫിക്‌സഡ് ടേം ലോണുകളുടെ കാലാവധി അവസാനിക്കുന്നതോടെ 2024ന് മുന്‍പായി റീമോര്‍ട്ട്‌ഗേജ് എടുക്കേണ്ടി വരിക. ഇവരെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധനവായിരിക്കും.