യുകെ എക്കാലത്തെയും വലിയ മാന്ദ്യത്തിലേക്കെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
രാജ്യം വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വര്‍ദ്ധന ക്രമാതീതമായി ഉയരുന്നത് തടയുവാനാണ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ യുകെ പൂര്‍ണ്ണമായും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് ബാങ്ക് മുന്‍പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിലവില്‍ തന്നെ ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായും, ഇത് അടുത്തവര്‍ഷം മുഴുവനും 2024 ന്റെ ആദ്യ ഭാഗങ്ങളിലും തുടരുമെന്നും ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്തെ സ്ഥിരപ്പെടുത്തുവാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നതെന്ന് ചാന്‍സലര്‍ ജെറെമി ഹണ്ട് വ്യക്തമാക്കി. നവംബര്‍ 17ന് പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന മിനി ബജെറ്റും ഈ സാഹചര്യത്തില്‍ നിര്‍ണായകമാകും.
വിലക്കയറ്റം ബ്രിട്ടനിലെ കുടുംബങ്ങളെ ഒന്നടങ്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടുപ്പിച്ച് ഉള്ള ക്വാര്‍ട്ടറുകളിര്‍ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്താതെ വരുമ്പോഴാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കുന്നത്. കമ്പനികള്‍ കുറച്ചു പണം സമ്പാദിക്കുന്നതും, ശമ്പളം കുറയുന്നതും തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതും സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഇതുമൂലം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാരിന് ലഭ്യമാകാതെ വരും.