അസോസിയേഷന്‍

നവ നേതൃത്വവുമായി ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍; ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം ജനുവരി ഏഴിന്


ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക യോഗത്തില്‍ 2022 - 23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാബിച്ചന്‍ തോപ്പില്‍ പ്രസിഡന്റായും ഓസ്റ്റിന്‍ അഗസ്റ്റിയന്‍ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണന്‍ ട്രഷറര്‍ ആയും, ബിനോ മാത്യു, ഡയസ് ജോര്‍ജ്, സൂര്യ സുധീഷ്, മെറീന തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും, മെല്‍വിന്‍ ബിനോ, അനിറ്റ സാബിച്ചന്‍ എന്നിവരെ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ആയും തിരഞ്ഞെടുത്തു.


ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 17ന് 5 മണി മുതല്‍ കെംപ്‌സറ്റണ്‍ സൗത്ത് ഫീല്‍ഡ് ഹാളിലും ക്രിസ്തുമസ് ന്യൂ ഇയര്‍ മെഗാ ഇവന്റ് ജനുവരി ഏഴാം തീയതി ശനിയാഴ്ച നാല് മണി മുതല്‍ കെംപ്സ്റ്റണ്‍ അഡിസണ്‍ ഹാളിലും വച്ച് നടത്തുവാന്‍ തീരുമാനിച്ചു.


ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മെമ്പേഴ്‌സിനെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions