പലിശ നിരക്ക് കൂടിയതോടെ മോര്‍ട്ട്‌ഗേജ് ചെലവേറിയത് ബ്രിട്ടനിലെ ഭവന വിപണിയ്ക്കു വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഭയപ്പെട്ട ആഘാതം ഉണ്ടാവില്ലെന്നാണ് പുതിയ പ്രവചനം. 2023-ല്‍ ഭാവന വില അടുത്ത വര്‍ഷം 5% കുറയുമെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള നിലയ്ക്ക് തൊട്ടുതാഴെയായി നിരക്കുകള്‍ സ്ഥിരത കൈവരിക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയുടെ പ്രവചനം.
2023-ല്‍ മുന്‍പ് പ്രവചിച്ചതിനേക്കാള്‍ ലഘുവായ രീതിയിലാണ് ഇടിവുണ്ടാകുകയെന്നാണ് നേഷന്‍വൈഡ് പ്രവചനം. ബുദ്ധിമുട്ടേറിയ സാമ്പത്തികാവസ്ഥയിലും മുന്‍പ് പ്രതീക്ഷിച്ച തോതില്‍ തകര്‍ന്നടിയല്‍ ഉണ്ടാകില്ലെന്നും പ്രവചനം വ്യക്തമാക്കുന്നു.
അടുത്ത രണ്ട് വര്‍ഷത്തില്‍ 9 ശതമാനം വിലയിടിവ് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി നേരത്തെ പ്രവചിച്ചിരുന്നു. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സ് 10 ശതമാനം ഇടിവാണ് പ്രവചിച്ചത്. യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ ഭവനവില 20 ശതമാനം വരെ ഇടിയാമെന്ന് റൈറ്റ് മൂവ് സ്ഥാപകന്‍ ഹാരി ഹില്ലും പറഞ്ഞിരുന്നു.
'സാമ്പത്തിക ആഘാതങ്ങള്‍ ഒരു വശത്ത് ശക്തിയാര്‍ജ്ജിക്കുകയാണ്. യഥാര്‍ത്ഥ വരുമാനം വീണ്ടും ഇടിയുന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തും, ലേബര്‍ വിപണിയും ക്ഷീണിക്കും. ഈ അവസ്ഥയിലും അടുത്ത വര്‍ഷം ഭവനവിപണി 5 ശതമാനത്തോളം മാത്രമാണ് ഇടിവ് രേഖപ്പെടുത്തുക', നേഷണ്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു.
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നുണ്ടെങ്കിലും ഓട്ടം സീസണ് മുന്‍പുള്ള നിലയിലേക്ക് ഇത് നീങ്ങിയിട്ടില്ല. ഇതെല്ലാം ചേര്‍ന്നാണ് ഭവനവിപണി പിടിച്ചുനില്‍ക്കുക.