അസോസിയേഷന്‍

തകഴിയുടെ 'ചെമ്മീനി'ന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍, അവതരണം കലാഭവന്‍ ലണ്ടന്‍

തകഴി ശിവശങ്കരപിള്ളയുടെയുടെ 'ചെമ്മീന്‍' എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാര്‍ത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ 'ചെമ്മീന്‍' എന്നനോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍ അവതരിപ്പിക്കുന്നു. ചെമ്മീന്‍ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാര്‍ത്ഥ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള തീയേറ്റര്‍ ആവിഷ്‌ക്കരണം വളരെ വിരളമായേ സംഭവിച്ചിട്ടുള്ളൂ. ലണ്ടനില്‍ ചെമ്മീന്‍ നാടകമാകുമ്പോള്‍ ചില പ്രത്യേകതകളും അതില്‍ സംഭവിക്കുന്നു.

ചെമ്മീന്‍ എന്ന ഈ നോവല്‍ മലയാളിക്ക്‌സമ്മാനിച്ച അന്തരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകന്‍ ഡോ:നവീന്‍, മഹാനായ കവി ഒഎന്‍ വികുറുപ്പിന്റെ കൊച്ചുമകള്‍ ആമി ജയകൃഷ്ണന്‍ എന്നിവര്‍ ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം മണ്‍മറഞ്ഞ മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ കൊച്ചുമകന്‍ കൃഷ്ണകുമാറും ചേരുന്നു.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെആഭിമുഖ്യത്തിലാണ് ഈ നാടകം അരങ്ങേറുന്നത്. കലാഭവന്‍ ലണ്ടന്‍ ആര്‍ട്ടിസ്റ്റ് ക്ലബ്ബിലെ അംഗങ്ങള്‍ ഇതില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ് സ്‌ക്രിപ്റ്റുംസംവിധാനവും നിര്‍വഹിക്കുന്ന ഈ നാടകത്തിന്റെ സ്‌ക്രിപ്റ്റ് കോര്‍ഡിനേഷന്‍ അജിത് പാലിയത്ത് ആണ്.

വരുന്ന ജൂണ്‍ മാസത്തില്‍ സ്റ്റേജ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഈ നാടകത്തിന്റെ പശ്ചാത്തല സംഗീതംനിര്‍വ്വഹിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. അതുപോലെ സാങ്കേതിക വിഭാഗം, നൃത്തം അഭിനയംതുടങ്ങിയ മേഖലകളിലും താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

Tel:07841613973

Email: Kalabhavanlondon@gmail.com

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions