അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ വിഷു, ഈസ്റ്റെര്‍, ആഘോഷങ്ങള്‍ ഗംഭിരമായി

ലിവര്‍പൂളില്‍ മതേതരത്വത്തിന്റെ ശഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ വിഷു, ഈസ്റ്റെര്‍, ആഘോഷങ്ങള്‍ ഗംഭിരമാക്കി. പരിപാടികളുടെ മുഖ്യ അഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ ജോര്‍ജ് കുരുവിള എന്നിവരും ലിമയുടെ പ്രസിഡന്റ് ജോയി അഗസ്തി, സെക്രട്ടറി ജിനോയി മാടന്‍ ട്രസ്റ്റിജോയിമോന്‍ തോമസും മറ്റ് വനിത കമ്മിറ്റി ഭാരവാഹികളും കൂടി നിലവിളക്കില്‍ ഭദ്രദിപം കൊളുതി കൊണ്ട് ലിമയുടെ പരിപാടികള്‍ക്കു തുടക്കമിട്ടു ,പിന്നിട് കുട്ടികളെകൊണ്ട് വിഷുക്കണികാണിച്ചു അതിനുശേഷം വിഷുകൈനീട്ടം ലിമ സ്‌പോണ്‍സര്‍ RFT ഫിലിംസ് എംഡി റൊണാള്‍ഡ് നല്‍കി.

ഡോക്ടര്‍ സുസന്‍ കുരുവിളയും ,ഡോക്ടര്‍ ജോര്‍ജ് കുരുവിളയും ചേര്‍ന്നു കുട്ടികള്‍ക്ക് ഈസ്റ്റെര്‍ എഗ്ഗ്‌സ് നല്‍കി .


ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ ജോര്‍ജ്, സ്വാഗതം ജിനോയി മാടന്‍, നന്ദി ജോയി മോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

കുട്ടികളും, മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഈ വര്‍ഷം ലിമ നടത്തിയ രാധ, കൃഷ്ണ മത്സരം വളരെ ആവേശകരം ആയിരുന്നു.

ലിവര്‍പൂള്‍ ഡാന്‍സ് മാസ്റ്റര്‍ മജെഷിന്റെ സരിഗമ ഡാന്‍സ് ഗ്രൂപ്പ്, റിയയുടെ ഡിഫാമം ഡാന്‍സ് ഗ്രൂപ്പ് എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ കാണികളുടെ പ്രേശoസ പിടിച്ചു പറ്റി. കൂടാതെ ലിമ മുന്‍ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്റെ ശ്രീ കൃഷ്ണവേഷവും, അദ്ദേഹത്തിന്റെ മകള്‍ ദേവുവിന്റ രാധവേഷവും, ഷാജുവിന്റെ ഷാജു പടയാറ്റില്‍ കുചേലന്‍ വേഷവും, റോയി മാത്യുവിന്റെ യേശുവിന്റെ വേഷവും കാണികളുടെ നിലക്കാത്ത കയ്യടി നേടി.രാധാകൃഷ്ണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കിയത് ശ്രീകൃഷ്ണനും, യേശു ക്രിസ്തുവും ആയിരുന്നു.

വൈകുന്നേരം 6 മണിക്കാരംമ്പിച്ച പരിപാടികള്‍ രാത്രി 10 മണി വരെ നീണ്ടു. തുടര്‍ന്ന് ഡിജെയും ഉണ്ടായിരുന്നു. അതിഥികള്‍ക്ക് രുചികരമായ ഭക്ഷണവും ഒരുക്കി. ദേശിയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions