അസോസിയേഷന്‍

കവന്‍ട്രിയിലെ അരുണ്‍ മുരളീധരന്‍ നായരുടെ കുടുംബത്തെ സഹായിക്കുവാന്‍ സമാഹരിച്ച തുക കൈമാറി

ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തില്‍ മരണമടഞ്ഞ കവന്‍ട്രിയിലെ അരുണ്‍ മുരളീധരന്‍ നായരുടെ കുടുംബത്തെ സഹായിക്കുവാന്‍ വേണ്ടി യുക്മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവന്‍ട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേര്‍ന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വെച്ച സുപ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് തുക അരുണിന്റെ കുടുംബത്തിന് കൈമാറിയത്.

തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മൃതദേഹം ഫെബ്രുവരി രണ്ടാം വാരം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയിരുന്നു.

തിരുവനന്തപുരത്ത് വെച്ച് നടന്ന തികച്ചും ലളിതമായ ചടങ്ങില്‍ വെച്ചാണ് അരുണിന്റെ കുടുംബം തുക ഏറ്റുവാങ്ങിയത്. കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ്കുട്ടി ആഗസ്തി, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

യുക്മയും സി കെ സി കവന്‍ട്രിയും ചേര്‍ന്ന് നടത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ പ്രത്യേകം അഭിനന്ദിച്ച ഗോപിനാഥ് മുതുകാട്, യുക്മ ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ആയിരം കൈകള്‍ ചേര്‍ത്ത് കൊണ്ട് അഭിനന്ദിക്കുന്നതായി പറഞ്ഞു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മുതുകാട് ഇനിയും ഇത് പോലുള്ള ഒരുപാട് ആളുകളെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. യുക്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ മുതുകാട് ഇത് പോലുളള പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ നല്ലവരായ എല്ലാ മനുഷ്യരുടേയും സഹായവും സഹകരണവും ഉണ്ടാകട്ടേയെന്ന് ആശംസിച്ചു.

യുക്മ മാജിക് പ്‌ളാനറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഗോപിനാഥ് മുതുകാട് യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

അരുണിന്റെ കുടുംബത്തെ സഹായിക്കുവാന്‍ നടത്തിയ ധനശേഖരണ പ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും, നേതൃത്വം നല്‍കിയ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോര്‍ജ് തോമസ്, സി കെ സി പ്രസിഡന്റ് ഷിന്‍സന്‍ മാത്യു എന്നിവര്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions