ബിസിനസ്‌

ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ പഴ്‌സണല്‍ ടാക്‌സും കോര്‍പറേഷന്‍ ടാക്‌സും വെട്ടിക്കുറച്ചേക്കും

ബ്രിട്ടീഷുകാര്‍ക്ക് ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നിരവധി നികുതിയിളവുകള്‍ നല്‍കാനൊരുങ്ങി പ്രധാനമന്ത്രി സുനാക്. അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ 'സോപ്പിടല്‍'. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് ഇത്തരം നടപടികള്‍ അത്യാവശ്യമാമെന്ന് ടോറി എംപിമാര്‍ സുനാകിന് മേല്‍ നിരന്തര സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇതിനുള്ള നീക്കം ശക്തമായിരിക്കുന്നത്. സാധ്യമായ തോതില്‍ എന്തെല്ലാം നികുതിയിളവുകള്‍ ജനത്തിന് നല്‍കാന്‍ സാധിക്കുമെന്ന് ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ സുനാക് തന്റെ മിനിസ്റ്റര്‍മാരോട് ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.


വോട്ടര്‍മാരുടെ പോക്കറ്റുകളില്‍ കൂടുതല്‍ പണം എത്തിക്കാനായി പഴ്‌സണല്‍ ടാക്‌സുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് പുതിയ നീക്കത്തില്‍ വര്‍ധിച്ച മുന്‍ഗണന നല്‍കുന്നുണ്ടെന്നാണ് സൂചന. കൂടാതെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി വര്‍ധിപ്പിക്കാനും കോര്‍പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കാനും ടോറി എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.


മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം നികുതിയിളവുകള്‍ പ്രഖ്യാപിക്കുന്നതിനായി പാക്കേജ് തയ്യാറാക്കാന്‍ ട്രഷറി ഒഫീഷ്യലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പുതിയ നികുതിയിളവുകളിലൂടെ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു തുക ലാഭിക്കാന്‍ അവസരം നല്‍കുന്നതിലൂടെ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവുകളില്‍ ആശ്വാസമേകുമെന്നും അതിലൂടെ തനിക്ക് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുമെന്നുമാണ് സുനക് വിശ്വസിക്കുന്നത്.


ഇത് സംബന്ധിച്ച ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ ഒരു ചെറിയ ടീം പ്രവര്‍ത്തനം തുടങ്ങിയെന്നും സാമ്പത്തിക അവസ്ഥ അവലോകനം ചെയ്തതിന് ശേഷം ഇത് സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്നുമാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നികുതിയിളവുകളായി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ട്രഷറി ആലോചിച്ച് വരുകയാണെന്നാണ് സര്‍ക്കാര്‍ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ നികുതികള്‍ വളരെ ഉയര്‍ന്നിരിക്കുന്നുവെന്നും നാണയപ്പെരുപ്പനിരക്ക് കുറയുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും തുടരുകയാണെങ്കില്‍ ചില നികുതിയിളവുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വക്താവ് പറയുന്നത്. നിലവില്‍ രാജ്യത്തെ നികുതി ഭാരം 70 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ നികുതിയിളവ് നല്‍കുകയെന്നത് ടോറികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയിക്കുന്നതിനുള്ള തുറുപ്പ് ശീട്ടായാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് അരങ്ങേറാനിരിക്കവേയാണ് നികുതിയിളവിനുള്ള പദ്ധതി ടോറികള്‍ തയ്യാറാക്കുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions