അസോസിയേഷന്‍

ഐഒസി യുകെയുടെ 'യുവ 2023' യുവജനസംഗമത്തിന്റെ ഒരുക്കങ്ങള്‍ ക്രോയിഡോണില്‍ പൂര്‍ത്തിയായി; രമ്യ ഹരിദാസ് എംപിയോടൊപ്പം വീരേന്ദ്ര ശര്‍മ്മയും


ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ സംഘടുപ്പിക്കുന്ന 'യുവ 2023' യുവജന സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആലത്തൂര്‍ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാന്‍ ക്രോയിഡോണ്‍ ഒരുങ്ങി. ജൂണ്‍ 24 ന് വെച്ച് നടക്കുന്ന 'യുവ 2023' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.


യുകെയിലെ നാനാ സ്ഥലങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന 'യുവ 2023', IOC UK കേരള ചാപ്റ്റര്‍ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടന വേദി കൂടിയാകും.


എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ 'യുവ 2023' ചടങ്ങില്‍ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളും സംഘാടകര്‍ 'യുവ 2023' ല്‍ ഒരുക്കിയിട്ടുണ്ട്.


'യുവ 2023' സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് തോമസ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ എഫ്രേം സാം, ലിലിയ പോള്‍, ജിതിന്‍ വി തോമസ്, അളക ആര്‍ തമ്പി എന്നിവര്‍ അംഗങ്ങളായ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.



വേദിയുടെ വിലാസം:

St Jude with St Aidan Church, Thornton Rd, Thornton Heath

CR7 6BA

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions