അസോസിയേഷന്‍

'ചാലക്കുടി ചങ്ങാത്തം 2023'ന് ഗംഭീര സമാപനം

ബര്‍മിങ്ഹാം: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ വാള്‍സാളില്‍ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍ അദ്ധ്യക്ഷത വഹിക്കുകയും, ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.


ട്രഷറര്‍ ദീപ ഷാജു നന്ദി അര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ ചാലക്കുടി ചങ്ങാത്തം അംഗം ബൈജു മേനാച്ചേരിയെ അനുസ്മരിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റ് ചെയ്തതു ടാന്‍സി പാലാട്ടി, സിനി മോള്‍ ബിജു, ജോയല്‍, ഷൈജി ജോയ്, സൈബിന്‍ പാലാട്ടി, ദീപ ഷാജു തുടങ്ങിവര്‍. പുതിയ ഭാരവാഹികളെ 2023-24 വര്‍ഷത്തേക്കു തെരഞ്ഞെടുത്തു.


പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് -ബര്‍മിങ്ങ്ഹാം, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ -സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ട്രഷറര്‍ ജോയ് അന്തോണി -ബര്‍മിങ്ങ്ഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ വേദിയെ അവിസ്മണീയമാക്കി. നാടന്‍ സദ്യ എവരും ആസ്വദിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions