ബിസിനസ്‌

നിയന്ത്രിക്കാനാവാതെ പണപ്പെരുപ്പം: കുടുംബ ബജറ്റുകളില്‍ 2300 പൗണ്ടിന്റെ ആഘാതം നേരിടണമെന്ന് മുന്നറിയിപ്പ്


രാജ്യത്തിന്റെ പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതോടെ കുടുംബങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ ആഘാതം വരുമെന്നു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളുടെയും വിലകള്‍ ഉയര്‍ന്നതോടെ അടുത്ത 10 മാസത്തേക്ക് കൂടി ജീവിതച്ചെലവുകള്‍ മൂലം ജനം ഞെരുക്കത്തിലാകുമെന്ന് അക്കൗണ്ടന്റുമാരായ ഗ്രാന്റ് തോണ്‍ടണ്‍ പറഞ്ഞു.

അടുത്ത വര്‍ഷം മേയില്‍ സാമ്പത്തിക ഞെരുക്കം അവസാനിക്കുമ്പോഴേക്കും ശരാശരി ഭവനങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ കുറവെങ്കിലും നേരിടുമെന്നാണ് സൂചന. 31 മാസങ്ങളായി വില വര്‍ദ്ധന വരുമാനത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്നതാണ് ഇതിന് കാരണം.

സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും യുദ്ധ സാഹചര്യത്തില്‍ എത്തിച്ചിട്ടുണ്ട്. പണപ്പെരുപ്പം പരമോന്നതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അടുത്ത 10 മാസവും ഈ ഞെരുക്കം തുടരുകയും, ചെലവ് ചുരുക്കി ജീവിക്കേണ്ടതായി വരികയും ചെയ്യും, ഗ്രാന്റ് തോണ്‍ടണ്‍ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബാങ്കും, ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മേയ് വരെ മൂന്ന് മാസങ്ങളില്‍ വരുമാനം 7.3 ശതമാനം ഉയര്‍ന്നുവെങ്കിലും പണപ്പെരുപ്പം ഇപ്പോഴും 8.7 ശതമാനത്തിലാണ് നടക്കുന്നത്. 2001 മുതലുള്ള കണക്കുകള്‍ ഏറ്റവും വലിയ വരുമാന വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് ജോലിക്കാര്‍ക്ക് തിരിച്ചടിയാകുന്നത്.


പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതരാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ജീവിതച്ചെലവിന്റെ പ്രതിസന്ധി കുടുംബങ്ങള്‍ക്ക് ഇതിനകം തന്നെ താങ്ങാനാവുന്നതല്ല.
അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സാമ്പത്തിക സ്ഥിതി വഷളാവാനാണ് സാധ്യത. ഈ വര്‍ഷം ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം ബ്രിട്ടന് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകള്‍ വന്നിരുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions