ബിസിനസ്‌

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ചെറിയതോതില്‍ വളര്‍ച്ച; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

ആഗസ്റ്റ് മാസത്തില്‍ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയില്‍ ചെറിയതോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയ സാഹചര്യത്തില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് സൂചന. ജൂലൈ മാസത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടായ ഇടിവിനു ശേഷം, ഓഗസ്റ്റില്‍ സമ്പദ് വ്യവസ്ഥ 0.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിരിക്കുകയാണ്. പണപ്പെരുപ്പം ചെറുതായി കുറഞ്ഞ സാഹചര്യത്തില്‍, സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 5.25 ശതമാനം എന്ന നിലയില്‍ തന്നെ തുടരുകയായിരുന്നു. ഈ നില ഇത്തവണയും തുടരുമെന്നാണ് കരുതുന്നത്. 14 തവണ വര്‍ദ്ധനവിന് ശേഷമാണ് ഇത്തരത്തില്‍ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ ഒരേ രീതിയില്‍ തന്നെ തുടര്‍ന്നത്.


യുകെ നിലവില്‍ സാമ്പത്തിക മാന്ദ്യത്തില്‍ അല്ലെങ്കിലും, ചെറിയതോതില്‍ മാത്രമുള്ള വളര്‍ച്ച നിരക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അടുത്തവര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ സാമ്പത്തിക രംഗം ഒരു പ്രധാന ചര്‍ച്ച വിഷയമായി മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സെപ്റ്റംബറില്‍ നടത്തിയ പ്രസ്താവനയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി, ഉയര്‍ന്ന നിരക്കുകള്‍ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ രീതിയിലുള്ള ചെറിയതോതില്‍ ഉള്ള വളര്‍ച്ച മാത്രമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നതെങ്കില്‍, ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് നിര്‍ണ്ണയ സമിതിയിലെ അംഗമായ ഡോ. സ്വാതി ധിംഗ്ര ബിബിസിയോട് പറഞ്ഞു.



വിദ്യാഭ്യാസ മേഖല പണിമുടക്കില്‍ നിന്ന് കരകയറിയതും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരില്‍ നിന്നും എഞ്ചിനീയര്‍മാരില്‍ നിന്നുമുള്ള ഉത്തേജനവുമാണ് ഓഗസ്റ്റിലെ നാമമാത്രമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ കല, വിനോദം തുടങ്ങിയ മേഖലകളില്‍ മോശം പ്രവര്‍ത്തനമാണ് ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായത്. സ്‌പോര്‍ട്‌സും അമ്യൂസ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഓഗസ്റ്റില്‍ 10 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തമായതായി ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നതായി ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions